
വീണ്ടും ഒരു സ്വവര്‍ഗാനുരാഗത്തിന്റെയും വിവാഹത്തിന്റെയും വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2005ലെ അമേരിക്കന്‍ സുന്ദരി ദൈദ്രെ ഡൗണ്‍സ് ഗണ്ണും കാമുകി അബോട്ട് ജോണ്‍സുമാണ് വിവാഹിതരായത്. അലബമയിലുള്ള ബര്‍മിംഹാം മ്യൂസിയത്തിലാണ് വിവാഹം നടന്നത്. ഇരുവരും വിവാഹ വേഷത്തില്‍ അതി സുന്ദരികളായിരുന്നു എന്നാണ് ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത്. സോഷ്യല്‍ മീഡിയകളിലും ഈ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ദൈദ്രെ ഡൗണ്‍സിന്റെ എട്ട് വയസുകാരന് മകനാണ് അമ്മയുടെ വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും ചെയ്തത്. ആന്‍ഡ്രു ഗണ്ണുമായുള്ള ആദ്യ വിവാഹത്തിലെ കുട്ടിയാണിത്. ഇരുവകരും മനോഹരമായ വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
ഒരു വര്‍ഷമായി ഇവര്‍ പരസ്പരം ഡേറ്റ് ചെയ്യുകയും പ്രണയിക്കുകയുമായിരുന്നു. 2017 ഫെബ്രുവരിയിലാണ് ഓണ്‍ലൈനിലൂടെ ഇവര്‍ പരിചയപ്പെടുന്നത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു തങ്ങളുടേത് എന്ന് ദൈദ്രെ ഡൗണ്‍സ് പറഞ്ഞു.
വിവാഹ ദിവസം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അര്‍ഥവത്തായ ദിവസമായിരുന്നെന്ന് മുന്‍ അമേരിക്കന്‍ സുന്ദരി പറയുന്നു. ഒരിക്കലും പിരിയാന്‍ കഴിയാത്ത വിധം തങ്ങള്‍ അടുത്തെന്നും അതിനാലാണ് വിവാഹിതരാകാന്‍ തീരുമാനിച്ചതെന്നും ദൈദ്രെ പറയുന്നു.
Post Your Comments