ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പാര്‍ട്ടിയേയും സര്‍ക്കാരിനേയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ നേതാക്കള്‍ വിടുവായത്തം വിളമ്പരുതെന്നും അഭിപ്രായങ്ങള്‍ പറയാന്‍ വക്താക്കളെ അനുവദിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. നരേന്ദ്ര മോദി ആപ്പ് വഴി പാര്‍ട്ടി അംഗങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
മാധ്യമങ്ങളാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ചിലപ്പോള്‍ നമ്മള്‍ പരാതി പറയാറുണ്ട്. എന്നാല്‍, ചിലപ്പോഴെങ്കിലും നമ്മള്‍ വിവാദങ്ങള്‍ക്ക് അവസരമുണ്ടാക്കാറുണ്ട്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ നിയോഗിക്കപ്പെട്ടവരോ പാര്‍ട്ടി വക്താക്കളോ നിലപാടുകള്‍ വ്യക്തമാക്കട്ടെ. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യുന്നത് പോലെ നമ്മളും നമ്മുടെ ജോലി ചെയ്യുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
Post Your Comments