Latest NewsNewsIndia

ആകാശചുഴിയിൽപ്പെട്ട് എയർഇന്ത്യ വിമാനം, മൂന്നുപേർക്ക് പരിക്ക്: ഒഴിവായത് വൻദുരന്തം

ആകാശചുഴിയിൽപ്പെട്ട് എയർഇന്ത്യ വിമാനം. ഒഴിവായത് വൻദുരന്തം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. അമൃത്സറിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സീറ്റ് ബെൽറ്റ് ഇടാഞ്ഞതിനെ തുടർന്നാണ് ചുഴിയിൽ അകപ്പെട്ട സമയത്ത് ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റത്. രണ്ടു പേർക്ക് നിസ്സാരമായ പരിക്കേറ്റു. വിമാനത്തിലെ കടുത്ത പ്രക്ഷുബ്ധ ഘട്ടത്തിൽ ഓക്സിജൻ മാസ്കുകളും ഉപയോഗിച്ചുവെന്ന് അധികൃതർ അറിയിച്ചു.

സീറ്റ് 12-U വിന് വിള്ളൽ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിൽ എത്തിയ ഉടൻ മൂന്ന് യാത്രക്കാരെയും ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിച്ച് മൂന്നു പേർക്കും അടിയന്തര ചികിത്സ നല്കിയയതായും അധികൃതർ അറിയിച്ചു. രണ്ടുപേരെ അടിയന്തര ചികിത്സ നൽകി അടുത്ത വിമാനത്തിൽ പറഞ്ഞയച്ചു. 2014 ൽ സമാനമായ അപകടം ഉണ്ടായതായും സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റതായും പറയുന്നു. എയർ ബസ് 380 ആണ് അപകടത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button