ശാസ്താംകോട്ട: ട്രെയിനില്‍ 60 ലക്ഷം രൂപയുമായി ജ്വല്ലറി ജീവനക്കാരന് പിടിയില്‍. രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 60 ലക്ഷം രൂപയുമായി കൊല്ലം ചിന്നക്കട പാര്‍വതി ടവറില്‍ 18 വര്‍ഷമായി വാടകയ്ക്കു താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഗജാനന്‍ പാട്ടീലാണ് (33) എക്സൈസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്കു 2.30നു ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊല്ലത്തെ ഒരു ജ്വല്ലറി ജീവനക്കാരനാണ് പിടിയിലായ ഗജാനന്‍. ജ്വല്ലറി ഉടമയുടെ നിര്‍ദേശപ്രകാരം സ്വര്‍ണം വാങ്ങാന്‍ കോയമ്പത്തൂരില്‍ പോയതാണെന്നും സ്വര്‍ണം ലഭിക്കാത്തതിനാല്‍ പണവുമായി മടങ്ങുകയായിരുന്നെന്നുമാണ് ഗജാനനന്റെ മൊഴി.
കഞ്ചാവ് കടത്തുന്നെന്ന സംശയത്തെ തുടര്‍ന്ന് ഒരു യാത്രക്കാരന് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം വിശാഖപട്ടണം – കൊല്ലം ട്രെയിനില്‍ പരിശോധന നടത്തിയത്. പ്രതിയെ ശാസ്താംകോട്ട പൊലീസിനു കൈമാറി.
Post Your Comments