വരാപ്പുഴ: വരാപ്പുഴ കസ്റ്റഡിമരണത്തിനിരയായ ശ്രീജിത്തിനെ ഒരുതുള്ളി കണ്ണീരോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല. ശ്രീജിത്തിന്റെയും ഭാര്യ അഖിലയുടേയും അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ അന്നാണ് ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെടുന്നത്. വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള എല്ലാ തയാറെടുപ്പുകളും അവര്‍ നടത്തുകയും ചെയ്തിരുന്നു. വാര്‍ഷിക ദിനത്തില്‍ വരെ കാത്തുനില്‍ക്കാതെ ഭാര്യ അഖിലയ്ക്കായി വാങ്ങിയ സ്വര്‍ണ്ണമാല ശ്രീജിത്ത് ദിവസങ്ങള്‍ക്കു മുമ്പേനല്കി.
Also Read : മുഖ്യമന്ത്രിക്ക് ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് കെ സുരേന്ദ്രന്
ശ്രീജിത്തിനൈപോലീസ് കസ്റ്റഡിയില്‍ എടുത്തതിന്റെ തലേ ദിവസം സ്വര്‍ണ്ണമാല ക്ഷേത്രത്തില്‍ പൂജിച്ചാണ് ഭാര്യയ്ക്ക് നല്‍കിയത്. വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയ്ക്കും മകള്‍ ആര്യനന്ദയ്ക്കും നല്‍കാനായി പുതിയ വസ്ത്രങ്ങളും വാങ്ങിവെച്ചിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിനെ അറസ്റ്റു ചെയ്യുന്നതും ആശുപത്രിയില്‍ വെച്ച് മരിക്കുന്നതും.
ഏപ്രില്‍ ഒന്‍പതിനായിരുന്നു പ്രണയിച്ചു വിവാഹം കഴിച്ച ഇവരുടെ വിവാഹവാര്‍ഷിക ദിനം. ഇതുവരെ ശ്രീജിത്തിന്റെ പേരില്‍ ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്ന് അഖില പറയുന്നു. കേസിനും വഴക്കിനുമൊന്നും പോകുന്ന ആളല്ല. ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്ന് അഖില കണ്ണീരോടെ പറഞ്ഞു.
Post Your Comments