Latest NewsKeralaNews

സര്‍ക്കാര്‍ സ്‌കൂളുകളുടെ മൈതാനം ഇനി ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല

കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളുടെ മൈതാനം ഉപയോഗിക്കുന്നതില്‍ നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ സ്‌കൂളുകളുടെ മൈതാനം ഇനിമുതല്‍ മറ്റാവശ്യങ്ങള്‍ക്ക് കൈമാറരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. കാഞ്ഞങ്ങാട് സ്വദേശി ഡോ ടിവി പത്മനാഭന്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

കാസര്‍കോട് ഹോസ്ദുര്‍ഗിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടേക്കര്‍ മൈതാനത്ത് വൃദ്ധ സദനം നിര്‍മ്മിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. ഇതിനെതിരെ ഡോ ടിവി പത്മനാഭന്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇതോടെ വിദ്യാഭ്യാസ നിയമത്തിലെ അഞ്ച് ബി പ്രകാരം സര്‍ക്കാര്‍ സ്‌കൂളിന്റെ സ്വത്ത് വകകള്‍ മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Also Read : ദുരന്ത മുഖമായി വീണ്ടും മൈതാനം: മത്സരത്തിനിടെ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം

മുതിര്‍ന്ന പൗരന്മാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ശ്രേഷ്ഠമായ നടപടിയാണ്. പക്ഷേ, അതിന് സ്‌കൂള്‍ മൈതാനത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍് അനുവദിക്കാനാവില്ല. ഒരാളില്‍ നിന്ന് തട്ടിയെടുത്ത് മറ്റെരാള്‍ക്കു നല്‍കുന്ന പ്രവണത ശരിയല്ല. ഇതിനായി മറ്റു മാര്‍ഗങ്ങള്‍ തേടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button