ദുബായ് : ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട. പുതിയതായി മൂന്ന് പാലങ്ങള്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കായി തുറക്കും. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഏപ്രില്‍ 27ന് പാലങ്ങള്‍ തുറക്കുമെന്നാണ് പ്രഖ്യാപനം. ഇതിനു പുറമേ എയര്‍പോര്‍ട്ടില്‍ നിന്ന് മറക്കേ സ്ട്രീററിലേക്കുള്ള ഇരട്ടപാതാ ടണലും ഈ വര്‍ഷം ജൂലൈയൊടെ തുറക്കും.
നാദ് അല്‍ ഹമര്‍ സ്ട്രീറ്റില്‍ നിന്നും എയര്‍പോര്‍ട്ട് സ്ട്രീറ്റിലേക്കുള്ള ഗതാതഗം സുഗമമാക്കുന്നതിനും പാലം തുറക്കുമെന്നും നാളുകളായുള്ള ഗതാഗതക്കുരുക്കിന് ഇതോടെ ശമനമാകുമെന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ടിഎ) മേധാവി മേത്തര്‍ അല്‍ ടെയര്‍ അറിയിച്ചു. ആര്‍ടിഎയുടെ മേല്‍നോട്ടത്തില്‍ ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജ്ക്റ്റ്‌സിന്‌റെ പ്രദേശത്തേക്കും പാലം തുറക്കും. ഈ ഭാഗത്താണ് നേരത്തെ ദുബായ് എയര്‍ ഷോ നടന്നിരുന്നത്.
പാലം വരുന്നതോടുകൂടി എയര്‍പോര്‍ട്ട് ഭാഗത്തേക്ക് മണിക്കൂറില്‍ 5000 വാഹനങ്ങള്‍ അധികമായി എത്തുമെന്നാണ് കരുതുന്നത്. ഗതാഗത സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. 2020തോടുകൂടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 92 മില്യണായി വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
Post Your Comments