Latest NewsIndiaNews

വീടും വലിയ വാഹനവും ആവശ്യപ്പെട്ട മണിക് സര്‍ക്കാര്‍: തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന്റെ വേദന ഇങ്ങനെ

അഗര്‍ത്തല: തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും തലചായ്ക്കാന്‍ ഒരിടത്തിനായി കേഴുകയാണ് ത്രിപുര മുന്‍ മുഖ്യമന്ത്രിയായ മാണിക് സര്‍ക്കാര്‍. വീടും വലിയ കാറും നല്‍കണമെന്ന് ത്രിപുര സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാറിന്റെ ആവശ്യം. സ്വന്തമായി വസതിയില്ലാത്ത ഏക മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി സിപിഎം ഓഫീസിലായിരുന്നു താമസിച്ചിരുന്നത്.

തനിക്ക് താമസിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തായി ഒരു വീട് അനുവദിക്കണമെന്ന് ത്രിപുര നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാറിനാണ് അദ്ദേഹം കത്ത് നല്‍കിയത്. കൂടാതെ ഒരു വലിയ കാറും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അംബാസിഡര്‍ കാറില്‍ യാത്ര ചെയ്യുന്നതിന് ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇന്നോവയോ സ്‌കോര്‍പിയയോ അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് സര്‍ക്കാര്‍ ബൊലീറോ ജീപ്പാണ് അനുവദിച്ചിരിക്കുന്നതെന്ന് മജൂംദാര്‍ പറഞ്ഞു. എന്നാല്‍ ബൊലീറോ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അഞ്ചു വര്‍ഷം പഴക്കമുള്ളതും 1.25 ലക്ഷം കിലോമീറ്റര്‍ ഓടിയതുമായ വാഹനമാണ് അദ്ദേഹത്തിന് അനുവദിച്ചിരുന്നത്.

ശാരീരിക ബുദ്ധിമുട്ടുള്ളതിനാലാണ് അദ്ദേഹം വലിയ വാഹനം ആവശ്യപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ദാര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ബിജെപി അദ്ദേഹം ബൂര്‍ഷ്വായാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ എസ്.യു.വിയാണ് രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്നറിയപ്പെടുന്ന മണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ അനുവദിച്ച വാഹനം അദ്ദേഹം നിരസിച്ചെന്നും ബിജെപി വാക്താവ് സുബ്രത ചക്രവര്‍ത്തി പറഞ്ഞു. ആഡംബര ജീവത നയിക്കുന്നതിനുള്ള ആവശ്യങ്ങളാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ഔദ്യോഗിക വസതിയിലേക്ക് ബുധനാഴ്ച മാറി. മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികള്‍ക്ക് 15 വര്‍ഷം പഴക്കമുള്ള മാര്‍ക്‌സ് ഏംഗല്‍ സരണി എന്ന പേര് മാറ്റി ഡോ.ശ്യാമ പ്രസാദ് മുഖര്‍ജി എന്നാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button