ഉറക്കം നമ്മുടെ ആരോഗ്യവുമായി ബന്ധമുള്ള ഒന്നാണ്. എന്നാല്‍ നമ്മളില്‍ പലരും എങ്ങനെയെങ്കിലും കിടന്നു ഉറങ്ങിയാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ്. ഉറക്കത്തിനെ ചില ശീലങ്ങള്‍ അപകടകരമാണ്. അതായത് ഉറങ്ങാന്‍ കിടക്കുന്ന ചില പൊസിഷനുകള്‍ നിങ്ങളെ രോഗികളാക്കാന്‍ കാരണമാകും. നടുവേദന, ആര്‍ത്തവകാലത്തെ വേദനകള്‍, ജലദോഷം തുടങ്ങിയവയൊക്കെ ഉറക്കം ശരിയായ രീതിയിലല്ലെങ്കില്‍ വരാവുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
പലരും പറയുന്ന ഒന്നാണ് രാത്രി നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ല, ഇടയ്ക്കിടയ്ക്ക് ഉണര്‍ന്നു എന്ന്. അത് കിടപ്പ് ശരിയായ രീതിയിലല്ലാത്തതുകൊണ്ടാണെന്ന് മനസ്സിലാക്കുക. ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലൂടെ രക്തം എങ്ങനെ സഞ്ചരിക്കണമെന്ന് നിശ്ചയിക്കുന്നത് നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനാണ്. മണിക്കൂറുകളോളം ശരീരത്തിന്റെ ചിലഭാഗങ്ങളില്‍ മര്‍ദമുണ്ടാക്കാനും ഉറക്കത്തിന്റെ രീതി വഴിവെക്കും. ഇതും രക്തയോട്ടത്തെ സാരമായി ബാധിക്കാനിടയുണ്ട്.
ഉറങ്ങിയെണീക്കുമ്പോള്‍ നടുവേദനയുണ്ടാകുക, ചിലപ്പോള്‍ നെഞ്ചെരിപ്പ് തോന്നുക ഇതെല്ലാം കിടക്കുന്ന രീതി ശരിയല്ലാത്തത് കൊണ്ടാണ്. വലതുവശത്തേയ്ക്ക് ചരിഞ്ഞ് കിടക്കുക. കൈകള്‍ മുന്നോട്ടാക്കിവെച്ച് കാല്‍മുട്ടുകള്‍ ചെറുതായി മുന്നോട്ട് മടക്കി ഉറങ്ങുക. ചുരുണ്ടുകൂടി കിടക്കുന്നതാണ് നടുവേദനയുടെ പ്രഘാനകാര്യം. കാലുകള്‍ക്കിടയില്‍ ഒരു തലയിണവെച്ച് കിടക്കുന്നതും നടുവിനാശ്വാസം ലഭിക്കാന്‍ നല്ലതാണ്. ജലദോഷമുള്ളപ്പോള്‍ കമിഴ്ന്നും മലര്‍ന്നും കിടക്കാതിരിക്കുക. ഇത് മൂക്കടപ്പ് കൂട്ടുകയേ ചെയ്യൂ. കൂടുതല്‍ തലയിണകള്‍വെച്ച് തലയുയര്‍ത്തിവെച്ച് വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് ഇതിന് നല്ലത്.
ആര്‍ത്തവകാലത്തെ വേദനകള്‍ക്ക് പരിഹാരം കിട്ടുന്നതിന് മലര്‍ന്നുകിടന്ന് ഉറങ്ങുന്നതാണ് നല്ലത്. മുട്ടിന് കീഴില്‍ തലയിണവെച്ച് ഇടുപ്പിന്റെ ഭാഗത്തെ സമ്മര്‍ദം കുറച്ചാല്‍ നടുവേദന ഒഴിവാകും. ഈ സമയത്ത് വശംതിരിഞ്ഞ് കിടക്കുന്നത് സ്തനങ്ങള്‍ക്ക് മര്‍ദമുണ്ടാക്കും. കമിഴ്ന്നുകിടക്കുന്നത് യൂട്രസിനെയും ബാധിക്കും. തൊണ്ടവേദനയുള്ള സമയത്ത് കഴുത്ത് പരമാവധി നേരെയാക്കി മലര്‍ന്ന് കിടന്നുറങ്ങുക. ഉറക്കത്തില്‍ പല്ലിറുമ്മുന്ന ശീലമുള്ളവരും അതൊഴിവാക്കാന്‍ മലര്‍ന്നുകിടന്നുറങ്ങുന്നതാണ് നല്ലത്. മലര്‍ന്ന് കിടക്കുമ്പോള്‍ കൈകള്‍ നേരെയാക്കി വയ്ക്കുക.
Post Your Comments