നവജാത ശിശുവിന്റെ മൃതശരീരം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചുകീറിയ നിലയില്‍. കൊല്ലം പുത്തൂരിലാണ് നവജാത ശിശുവിന്റെ മൃതശരീരം തെരുവ് നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പുത്തൂര്‍ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ മനസിലാക്കി വരികയാണ്. ഇന്ന് രാവിലെയാണ് മാംസ കഷ്ണങ്ങള്‍ തെരുവ് നായ്ക്കള്‍ വലിച്ചുകീറുന്നത് നാട്ടുകാരുടെ ശ്രദ്ധിയില്‍പ്പെട്ടത്.
ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments