ആലപ്പുഴ: ഒരു കുരുന്ന് ജീവൻ രക്ഷിക്കാൻ അകമ്പടി വാഹനങ്ങളില്ലാതെ നാലു ജില്ലകളിലൂടെ ആംബുലന്‍സ് പാഞ്ഞത് ശരവേഗത്തില്‍. ഒരു മണിക്കൂറും നാല്‍പ്പതു മിനിറ്റും കൊണ്ടായിരുന്നു ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളേജു വരെയുള്ള 140 കിലോമീറ്റര്‍ ആംബുലന്‍സ് പിന്നിട്ടത്.
read also: ആംബുലന്‍സ് അനുവദിച്ചില്ല: പിതാവിന്റെ മൃതദേഹം ചുമന്ന് മക്കൾ
അകമ്പടി വാഹനങ്ങള്‍ ഒന്നും ഇല്ലാതെയാണു തകഴി എടത്വാ ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് ഡ്രൈവറായ സലാം കുഞ്ഞിനെയും കൊണ്ടു നാലു ജില്ലകളിലൂടെ സഞ്ചരിച്ചത്. കായംകുളം ഉമ്മസേരി വീട്ടില്‍ ജാസീറിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ് യാസീനായിരുന്നു അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു യാസീന്‍. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കുട്ടിക്കു ഞരമ്പു സംബന്ധമായ രോഗം ഉണ്ട് എന്നു കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം മൂന്നു മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായിരുന്നു.
വലിയ തുക മുടക്കി സ്വകാര്യ ആബംലന്‍സ് വിളിക്കാന്‍ സാധിക്കാത്തതിനാല്‍ ആലപ്പുഴ മെഡടിക്കല്‍ ഓഫീസറെ ബന്ധുക്കള്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു എടത്വാ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ആംബലന്‍സ് എത്തിയത്. കുട്ടി സുഖംപ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments