ഉത്തർപ്രദേശ്: മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്ന് അച്ഛന്റെ മൃതദേഹം മക്കൾ ചുമന്നു. ഉത്തർപ്രദേശിൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന ദാനാ മാഞ്ചിയെ ആരും മറന്നിട്ടുണ്ടാവില്ല. ഇതിന്റെ തനിയാവർത്തനം തന്നെയാണ് വീണ്ടും സംഭവിച്ചിരിക്കുന്നത്. സംഭവം അന്ന് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇനി ഒരിക്കലും അത്തരം സംഭവം ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പും നൽകി. എന്നിട്ടും വീണ്ടും അതേ കാഴ്ച തന്നെ വീണ്ടും അരങ്ങേറി.
ഉത്തര്‍പ്രദേശിലെ ബാരബങ്കി നഗരത്തില്‍ നിന്നാണ് നിസ്സാഹായതയുടെ നേര്‍ചിത്രം പുറത്തുവന്നത്. സ്വന്തം പിതാവിന്റെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ ചുമന്നുകൊണ്ട് മക്കളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മക്കളില്‍ ഒരാള്‍ ശാരീരികമായി വൈകല്യം നേരിടുന്നയാളാണ്, ഇയാളാണ് സൈക്കിള്‍ ഓടിക്കുന്നത്. മാന്‍ഷറാം എന്ന വ്യക്തിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളായ രാജ്‌കുമാർ, മഞ്ചു എന്നിവരാണ് മൃതദേഹം എട്ട് കിലോമീറ്ററോളം റിക്ഷയില്‍ ചുമന്നത്.
Post Your Comments