എറണാകുളം വൈറ്റിലക്കടുത്ത് കുണ്ടന്നൂരിൽ ആഡംബര ഫ്ലാറ്റുകൾക്കിടയിൽ ഇന്നും ഒരു ദുരന്ത സ്മാരകമായി ഈ ഫ്ലാറ്റ് തലതാഴത്തി നിലനിക്കുന്നത് കാണാം. 26 വർഷങ്ങൾക്ക് മുൻപ് പണിത ഫ്ലാറ്റ് നിർമ്മാണത്തിലെ അപാകത മൂലം ഒരു വശത്തേക്ക് ചരിഞ്ഞു പോയി. അതിനാൽ ഇതിന്റെ ഉടമയ്ക്ക് വിൽക്കാൻ സാധിച്ചില്ല. വിൽക്കാൻ കഴിയാത്തതിനാൽ കടം കയറി ഉടമ ഇതേ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തു.
എന്നാൽ ഇപ്പോഴും ഫ്ലാറ്റിന്റെ വിൽപ്പനയ്ക്ക് തീരുമാനമായിട്ടില്ല. നിയമങ്ങൾ പാലിക്കാത്തവർക്കും നിർമ്മാണത്തിൽ കൃത്യത പാലിക്കാത്തവർക്കും ഒരോർമ്മപ്പെടുത്തലായി പാതയോരത്ത് നൂറുകണക്കിന് ഫ്ലാറ്റുകൾക്കിടയിൽ ഒരു ദുരന്ത സ്മാരകം പോലെ ഇന്നും തല താഴ്ത്തി നിൽക്കുന്നു. വൈറ്റില വഴി അധികൃതരുടെ വാഹങ്ങൾ പാഞ്ഞു പോകുമ്പോഴും കാണാൻ കഴിയാത്ത ഈ ദുരന്ത സ്മാരകത്തിന്റെ കഥ ജയദേവൻ ശ്രീധരനാണ് ഫേസ്ബുക്ക് വഴി പൊതു സമൂഹത്തിലെത്തിച്ചത്.
Post Your Comments