Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

4 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കി

ഇൻഡോർ: കുഞ്ഞുങ്ങൾക്കെതിരെയുള്ള പീഡന പരമ്പരകൾ വീണ്ടും. രാജ്യത്തകകമാനം നാണക്കേട് ഉണ്ടാക്കി മധ്യപ്രദേശിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ അതി ക്രൂരമായി പീഡനത്തിനിരയാക്കി. ഇൻഡോറിലെ രാജ്‌വാടയിൽ വ്യാഴാഴ്ച്ചയാണ് കുഞ്ഞിനെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്.

പുരാതനമായ ശിവ് വിലാസ് പാലസിന്റെ ബേസ്‌മെന്റ് ഭാഗത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാലസിന്റെ കോണിപ്പടികളിൽ മുഴുവൻ രക്തത്തുള്ളികൾ ആയിരുന്നു, പൊതിഞ്ഞു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ സംശയത്തിന്റെ പേരിൽ അകന്ന ഒരു ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും തലയ്‌ക്കേറ്റ മുറിവാണ് മരണകരണമെന്നും പോസ്റ്മോർട്ടും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ അച്ഛൻ ബലൂൺ വിൽപ്പനകാരനാണ്.

പോർച്ചിൽ കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇയാൾ തട്ടികൊണ്ട് പോകുകയായിരുന്നു. സൈക്കിളിയിൽ എത്തിയ ഇയാൾ കുഞ്ഞിനെ എടുത്തുകൊണ്ട് ശിവ് വിലാസ് പാലസിലെ കൊമേർഷ്യൽ കോംപ്ലക്സ് കെട്ടിടത്തിലേക്ക് പോകുന്നതായി സി.സി.ടി.വി യിൽ വ്യക്തമാണ്. പുലർച്ചെ 4:45 നാണ് സംഭവം. സൈക്കിളിൽ നിന്ന് കുട്ടിയുടെ രക്തക്കറ പുരണ്ട വസ്ത്രം കണ്ടെടുത്തു.

പോക്സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ഈ വേളയിലാണ് ഇത് നടന്നത്. പന്ത്രണ്ട് വയസു വരെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാനളള ഓര്‍ഡിനന്‍സിനാണ് അംഗീകാരം നൽകിയത്.

read also: രാജ്യത്തെ നടുക്കി വീണ്ടും പീഡനം: എട്ട്​ മാസം പ്രായമുള്ള പെണ്‍കുട്ടി പീഡിപ്പിച്ച് കൊലപ്പെടുത്തി

12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍‌ കുറഞ്ഞത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. പരമാവധി ശിക്ഷയായി വധശിക്ഷയും. കൂട്ട ബലാത്സംഗത്തിന് ആജീവനാന്തം ജയില്‍ അല്ലെങ്കില്‍ വധശിക്ഷ ആകും നല്‍കുക.12നും 16നും ഇടയില്‍ പ്രായമുളള കുട്ടികളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി. സ്ത്രീകളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button