റിയാദ്: സൗദിയിലെ ലേബര്‍ ക്യാമ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സൗദിയിലെ ഹായിലില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തതിലാണ് ആറുതൊഴിലാളികള്‍ മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കല്കുകയും ചെയ്തിട്ടുണ്ട്. ഹായില്‍ നഗരത്തില്‍ നിന്നു ഏകദേശം 250 കിലോമീറ്റര്‍ അകലെ ഉലൈഫില് വിദേശ തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ ബുധനാഴ്ചയാണ് തീപിടുത്തമുണ്ടായത്.
വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സിന്റെ നേതൃത്തിത്വത്തിലാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുകയാണെന്ന് ഹായില്‍ സിവില്‍ ഡിഫന്‍സ് വക്താവ് ലഫ് കേണല്‍ നാഫിഅഃ അല്‍ ഹര്‍ബി പറഞ്ഞു. മരണപ്പെട്ടവര്‍ ഏതു രാജ്യക്കാരാണെന്നു വ്യക്തമായിട്ടില്ല. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം.
Post Your Comments