ദോഹ: ഒപകിന് വെല്ലുവിളിയായി പുതിയൊരു കൂട്ടായ്മ ലക്ഷ്യമിട്ട് സൗദിയും റഷ്യയും. നിലവിലുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപകിനും തീര്‍ത്തും വെല്ലുവിളിയായിക്കൊണ്ടാണ് സൗദിയും റഷ്യയും ലകഷ്യമിടുന്ന കൂട്ടായ് വളര്‍ന്നു വരിക. നിലവിലുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപക്. 14 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒപകിനേക്കാള്‍ വലിയ കൂട്ടായ്മയാണു സൗദിയും റഷ്യയും ലക്ഷ്യം വയ്ക്കുന്നത്.
ആഗോള എണ്ണ ഉല്‍പാദന നിയന്ത്രണം എത്രത്തോളം പാലിക്കുന്നുണ്ടെന്ന് അറിയാനായി ഒപെക്-ഒപെക് ഇതര രാജ്യങ്ങള്‍ ഇന്ന് ജിദ്ദയില്‍ യോഗം ചേരാനിരിക്കുകയാണ്. ഈ സഹകരണം മൂലം ആഗോള എണ്ണ വിപണി സന്തുലനാവസ്ഥയിലേക്കു നീങ്ങുകയും എണ്ണവില ഉയരുകയും ചെയ്യുന്ന സാഹചര്യമാണു നിലവില്‍. വലിയ വെല്ലുവിളി മറികടക്കാന്‍ കഴിഞ്ഞത് ഈ സഹകരണത്തിന്റെ വിജയമാണെന്ന് ഒപെക് ജനറല്‍ സെക്രട്ടറി മുഹമ്മദ് ബര്‍ക്കിന്‍ഡോ പറഞ്ഞു.
2016ലാണ് ഒപെകും, റഷ്യയും ഉള്‍പ്പെടെയുള്ള ഒപക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങളും സംയുക്തമായി ഉല്‍പാദന നിയന്ത്രണത്തിനു ധാരണയിലെത്തുന്നത്. ഈ വര്‍ഷം അവസാനം വരെയാണ് നിയന്ത്രണം. ഈ ധാരണ ദീര്‍ഘകാല സഹകരണമാക്കുകയെന്ന നിര്‍ദേശമാണു സൗദി മുന്നോട്ടുവയ്ക്കുന്നത്. ഒപക് അംഗത്വമുള്ള യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോട് യോജിക്കുന്നു.
ലോകത്തിലെ പരമ്പരാഗത എണ്ണ ഉല്‍പാദക രംഗത്തെ വമ്പന്‍മാരായ സൗദിയും റഷ്യയും തമ്മിലുള്ള സഹകരണമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. യുഎസിലെ ഷെയ്ല്‍ എണ്ണ ഉല്‍പാദകരെ നിയന്ത്രിക്കാനും ഇതുവഴി സാധിച്ചു. ഈ വര്‍ഷം അവസാനത്തോടെ പുതിയ കൂട്ടായ്മയെക്കുറിച്ച് ഏകദേശ ധാരണയുണ്ടാകും.
Post Your Comments