കണ്ണൂര്‍: ക്വാറികളുടെ മറവിൽ വൻതോതിൽ സ്‌ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടു വന്ന് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടായ കണ്ണൂരിലാണ് കൂടുതലും ശേഖരിക്കുന്നത്. മറ്റു ചില ജില്ലകളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കടത്തി കൊണ്ടുവരുന്നുണ്ട്. മാഫിയാ സംഘങ്ങളുടെ സഹായത്തോടെയാണ് കടത്ത്.
ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും സ്‌ഫോടക വസ്തുക്കള്‍ രാഷ്ട്രീയ ക്രിമിനലുകള്‍ കൈക്കലാക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ചില അംഗീകൃത ക്വാറികള്‍ നിയമപരമായി സൂക്ഷിക്കാവുന്ന പരിധിയ്ക്കപ്പുറം ശേഖരിക്കുമ്പോള്‍ അനധികൃത ക്വാറികളില്‍ നടക്കുന്നത് കണക്കില്ലാത്ത സംഭരണമാണ്.കണ്ണൂരില്‍ രാഷ്ട്രീയ ആക്രമണങ്ങളും ബോംബ് നിര്‍മ്മാണവും സജീവമായിരുന്ന പ്രദേശങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ കൂടുതലും എത്തുന്നത് സംശയത്തെ ബലപ്പെടുത്തുന്നു.
അനധികൃത ക്വാറികളുടെ നടത്തിപ്പില്‍ രാഷ്ട്രീയ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കുണ്ടെന്ന വിവരം നേരത്തെയുണ്ട്. പടക്കവ്യാപാരവും ഇത്തരക്കാര്‍ നടത്തുന്നുണ്ട്. അതിന്റെ പേരിലും വെടിമരുന്ന് ഉള്‍പ്പെടെ കടത്തുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുള്ളതിനാല്‍ പൊലീസ് റെയ്ഡ് നടത്തിയാലും തുടര്‍നടപടി കാര്യമായി ഉണ്ടാകാറില്ല. ആ പഴുതാണ് കടത്തുകാര്‍ക്ക് എളുപ്പമാകുന്നത്.
Post Your Comments