പാകിസ്താനിലേക്ക് തീര്‍ത്ഥാടനത്തിന് പോയ വിധവ മതംമാറി പുനര്‍വിവാഹം ചെയ്തു. പാകിസ്താനിലേക്ക് തീര്‍ത്ഥയാത്രക്ക് പോയ സംഘത്തില്‍ നിന്നും യുവതിയെ കാണാതാവുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയും വിധവയുമാണ് കാണായതായ യുവതി.
പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്ന് പാകിസ്താനിലേക്ക് തീര്‍ത്ഥയാത്രക്ക് സിഖ് വനിത കിരണ്‍ ബാലയെ ഏപ്രില്‍ 12 നാണ് കാണാതാവുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ പാകിസ്താനിലേക്ക് പോവുന്നത്. ഏപ്രില്‍ 21വരെയായിരുന്നു വിസാ കാലാവധി. എന്നാല്‍ ബാല മതം മാറി പാകിസ്താന്‍കാരനെ വിവാഹം കഴിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കിരണ്‍ ബാല പാകിസ്താനിലെ ദാറുല്‍ അലൂം ജാമിയ നയീമിയയില്‍ വെച്ച് ഇസ്ലാംമതം സ്വീകരിക്കുകയും മുഹമ്മദ് അസാമിനെ നിക്കാഹ് കഴിക്കുകയും ചെയ്തുവെന്നാണ് ഒരു പാകിസ്താന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിസാ കാലാവധി നീട്ടാന്‍ ഇവര്‍ നല്‍കിയ അപേക്ഷയില്‍ അംനാ ബീബി എന്നാണ് പേരെന്നും ആമിനാ എന്നാണ് ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ച വിസാ കാലാവധി നീട്ടാനുള്ള അപേക്ഷയില്‍ ഇന്ത്യയില്‍ തനിക്കതിരേ വധഭീഷണിയുണ്ടെന്ന കാരണമാണ് ഇവര്‍ നിരത്തിയിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയും വിധവയുമായ കിരണ്‍ ബാല ഭര്‍തൃവീട്ടുകാരോടൊപ്പം പഞ്ചാബിലെ ഗര്‍ശങ്കറിലായിരുന്നു താമസം. കുട്ടികള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമാണ്.
തന്റെ മരുമകള്‍ക്കെന്താണ് സംഭവിച്ചതെന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവള്‍ സുരക്ഷിതമായി തിരിച്ചെത്താന്‍ കാത്തിരിക്കുകയാണെന്നുമാണ് ഭര്‍തൃപിതാവും സിഖ് പുരോഹിതനുമായ തര്‍സേം സിങ് പറയുന്നത്.
കഴിഞ്ഞ ഒരുമാസക്കാലമായി കിരണ്‍ ഫെയ്‌സ്ബുക്ക് അമിതമായി ഉപയോഗിച്ചിരുന്നുവെന്നും അതിലൂടെയാവാം പാകിസ്താന്‍കാരനെ പരിചയപ്പെട്ടതെന്നും തര്‍സേം സംശയം പ്രകടിപ്പിച്ചു
Post Your Comments