Latest NewsNewsInternational

ശിരോവസ്ത്രം ധരിച്ചത് ശരിയായില്ല; വനിതയോട് പോലീസ് ചെയ്തതിങ്ങനെ

ശിരോവസ്ത്രം ശരിയായി ധരിക്കാത്തിന്റെ പേരില്‍ പോലീസുകാര്‍ യുവതിയോട് ചെയ്യന്ന ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഹിജാബ് ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് പോലീസുകാര്‍ യുവതിയുടെ നേരെ ആക്രോശിച്ചുകൊണ്ട് വന്ന് മുഖത്തടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. എന്നെ വിടൂ എന്ന് പറഞ്ഞ് യുവതി കരയുന്നുതും ദൃശ്യത്തില്‍ കാണാന്‍ കഴിയും.

ഇറാനിലെ ഒരു പാര്‍ക്കിലാണ് സംഭവമുണ്ടായിരിക്കുന്നത്. പകല്‍ സമയത്ത് നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് പോലീസിന്‍റെ ഈ  അതിക്രമണം. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അബ്ദൊല്‍റെസ റഹ്മാനി ഫാസില്‍ അറിയിച്ചു. ഇറാന്‍ നിയമപ്രകാരം സ്ത്രീകള്‍ തല മറച്ച് മാത്രമെ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ.

അതേസമയം പൊലീസിനെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് യുവതിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പൊലീസിന്റെ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വുമണ്‍സ് അഫയഴ്‌സ് വൈസ് പ്രസിഡന്റ് മസൂമെ എബ്‌തെകര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഹിജാബ് ധരിക്കാതെ നിരവധി സ്ത്രീകള്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. പാര്‍ക്കില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന ആളുകളാണ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button