ദുബായ്: ചപ്പു ചവറാണെന്ന് കരുതി വീട്ട് ജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞത് 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണം. ഇന്ത്യന്‍ കുടുംബത്തിലെ വീട്ടുജോലിക്കാരിക്കാണ് അബധം പറ്റിയത്. തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കുടുംബത്തിന് സ്വര്‍ണം തിരികെ കിട്ടി.
സ്വര്‍ണം മോഷണം പോയെന്നു കാട്ടി ഇന്ത്യന്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ സമയം ചവറ്റു കുട്ടിയില്‍ നിന്നും ലഭിച്ച സ്വര്‍ണം ശുചീകരണ തൊഴിലാളി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരാതി കൊടുക്കാനെത്തിയ കുടുംബം സ്റ്റേഷനില്‍ തങ്ങളുടെ സ്വര്‍ണം കണ്ട് ഞെട്ടുകയായിരുന്നു.
ഖിസൈസ് ഏരിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാഗിനുള്ളിലിട്ട സ്വര്‍ണാഭരണങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളിലിട്ട് വച്ചിരിക്കുകയായിരുന്നു. അത് ചപ്പുചവറാണെന്ന് കരുതി വീട്ടുജോലിക്കാരി കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് ദുബായ് പൊലീസ് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ റാഷിദ് ബിന്‍ സഫ് വാന്‍ പറഞ്ഞു.
പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ ദമ്പതികള്‍ തങ്ങളുടെ ആഭരണം അവിടെ കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. ഒറ്റനോട്ടത്തില്‍ തന്നെ സ്വര്‍ണം തിരിച്ചറിഞ്ഞു.
Post Your Comments