Latest NewsNewsIndia

കടം വാങ്ങിയ പണം തിരിച്ചടച്ചില്ല, തിരികെ പിടിക്കാന്‍ ഹണി ട്രാപ്പ്, ഒടുവില്‍ സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും

ലക്‌നൗ: മൂന്ന് വര്‍ഷം മുമ്പ് കടം വാങ്ങിയ 10 ലക്ഷം തിരിച്ചടച്ചില്ല, പണം തിരിച്ചു വാങ്ങാൻ പ്രയോഗിച്ച വഴി ഒടുവിൽ വിനയായി. മൂന്ന് വര്‍ഷം മുമ്പാണ് ഗുര്‍ജാറിന്റെ സ്ഥാപനത്തില്‍ നിന്നും സല്‍മാന്‍ എന്ന യുവാവ് സുരേന്ദ്ര ഗുര്‍ജാറിൽ നിന്ന് 10 ലക്ഷം വായ്പ എടുത്തത്. എന്നാല്‍ ഈ പണം തിരിച്ചടയ്ക്കാന്‍ ഇയാള്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് തന്റെ പരിചയത്തിലുള്ള യുവതിയെ ഉപയോഗിച്ച് പണം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്. സല്‍മാനുമായി ആഗ്രയിലും മറ്റും കറങ്ങി നടക്കുകയും കെട്ടിപ്പിടിച്ചും മറ്റുമുള്ള ഫോട്ടോയെടുത്ത ശേഷം അതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിച്ചുകളഞ്ഞു. ഒരു സുഹൃത്തുമായി എത്തിയ മാലിക് യമുനാ എക്‌സ്പ്രസ് വേയ്ക്ക് സമീപം തന്റെ കാറിനുള്ളില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു

ALSO READ: പത്തുവയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

പീഡനത്തിന് ഇരയായതിന് തൊട്ടു പിന്നാലെ തന്നെ യുവതി പരാതി നല്‍കി. സംഭവത്തില്‍ ഗൂര്‍ജാറിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളിലെ സ്റ്റീരിയോ ഉച്ചത്തില്‍ വെച്ചായിരുന്നു ബലാത്സംഗം. അതിനാല്‍ ഇരയുടെ നിലവിളി ആരാലും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ പിന്നീട് നടന്ന വൈദ്യ പരിശോധനയില്‍ യുവതിയുടെ ലൈംഗികാവയവള്‍ക്ക് ഗുരുതരമായി മുറിവേറ്റതായി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button