Latest NewsKeralaNews

വർഗീയ ഹർത്താലിൽ അറസ്റ്റിലായവരിൽ മതേതര പാർട്ടികളിലെ നേതാക്കളും പ്രവർത്തകരും: ഒന്നുംമിണ്ടാതെ നേതൃത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സൃഷ്ടിക്കപ്പെട്ട വ്യാജ വർഗീയ ഹർത്താലിൽ അറസ്റ്റിലായത് വിവിധ പാർട്ടികളിലെ പ്രവർത്തകർ. ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ് പ്രകാരം അക്രമികളെ പിടിക്കാനിറങ്ങിയ പോലീസ് ഞെട്ടിപ്പോയി. കുടുങ്ങിയവരില്‍ 125 സിപിഎം പ്രവര്‍ത്തകര്‍, 265എസ്ഡിപിഐക്കാര്‍, 270 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍, 60 കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകരും കലാപത്തിന് നേതൃത്വം നല്‍കിയവര്‍.

സംസ്ഥാനത്താകമാനം 350 കേസുകളാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറെ രസകരം മുസ്‌ലിം ലീഗ് ആരോപിക്കുന്ന വെൽഫെയർ പാർട്ടിയിലെ ഒരാളെ പോലും കേസിൽ അറസ്റ് ചെയ്തിട്ടില്ല. മൊത്തം അറസ്റ്റ് ചെയ്യപ്പെട്ട 951 പേരില്‍ ബിജെപിയില്‍ നിന്നോ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നോ ഉള്ള ഒരാളെപ്പോലും ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല. അക്രമം നടത്തിയതുമായ് ബന്ധപ്പെട്ട് പിടിയിലായവരില്‍ ഏറെയും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

എന്നാല്‍ പരസ്യമായ ആഹ്വാനം നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. അതിനാല്‍ തന്നെ എസ്ഡിപിഐ അറസ്റ്റ് ചെയ്യപ്പെട്ടവരെ പിന്‍തുണയ്ക്കുന്നുമില്ല. ഇതുവരെ പാർട്ടി നേതൃത്വം ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മുസ്‌ളീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.ഹര്‍ത്താലിന്‍റെ പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത്​ സംഘടിതമായ വേട്ടയാണ് നടക്കുന്നതെന്ന് ​ മുസ്​ലിം ലീഗ്​ നേതാവ്​ ഇ.ടി. മുഹമ്മദ്​ ബഷീര്‍ ആരോപിച്ചു.

ഹര്‍ത്താലില്‍ നടന്ന പ്രശ്​നങ്ങളെ എല്‍.ഡി.എഫ്​ സര്‍ക്കാര്‍ പെരുപ്പിച്ചു കാണിച്ച്‌​ യുവാക്കളെ തെരഞ്ഞു പിടിച്ച്‌​ വേട്ടയാടുകയാണ്​. പൊലീസിനെ ഉപയോഗിച്ച്‌​ നിരപരാധികളെ കുറ്റക്കാരാക്കാനാണ്​ സര്‍ക്കാര്‍ ശ്രമിക്കുന്നത്​. അത്​ എതിര്‍ക്കപ്പെടണമെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button