ഹൈദരാബാദ് ; പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സീതാറാം യെച്ചൂരി. ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഭാഗമായാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം സിപിഎം രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് ഉണ്ടാകില്ല. പ്രമേയത്തിലെ രണ്ടു ഖണ്ഡികയിൽ മാറ്റം. കോൺഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ല എന്നത് ഒഴിവാക്കി രാഷ്ട്രീയ സഖ്യമുണ്ടാകില്ല എന്നാക്കി മാറ്റും.
നേരത്തെ സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക പാർട്ടിയിൽ സ്വാഭാവികമാണ്. തീരുമാനമായാല്‍ പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നുമുണ്ടാകില്ല. തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി തുടരണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ കേന്ദ്ര കമ്മിറ്റിയാണ്. പാർട്ടി കോൺഗ്രസിൽ ബദൽ രേഖ അവതരിപ്പിചത് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുനതിന് തടസമാകില്ലെന്നും,വോട്ടെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് സ്ഥാനമൊഴിയേണ്ടതില്ല എന്നും കാരാട്ട് വ്യക്‌തമാക്കിയിരുന്നു.
അതേസമയം വോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി വി.എസ് രംഗത്തെത്തിയിരുന്നു. ബംഗാള്‍ ഘടകത്തിന് സമാനമായ ഭേദഗതിയാണ് വിഎസിന്‍റേത്. മതേതര ജനാധിപത്യപാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതി. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇത് വേണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചിരുന്നു.
കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പ്രമേയത്തിന്മേല്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്നായിരുന്നു യച്ചൂരി പക്ഷത്തിന്‍റെ ആവശ്യം. എന്നാൽ പ്രമേയം പാസാക്കാന്‍ രഹസ്യവോട്ടിന് പാര്‍ട്ടി ഭരണഘടനയില്‍ വകുപ്പോ കീഴ്‍വഴക്കമോ ഇല്ലെന്ന് പ്രകാശ് കാരാട്ട് വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.
Also read ;സിപിഎം കോണ്‍ഗ്രസും കോണ്‍ഗ്രസ് വേണ്ടാത്ത സിപിഎമ്മും
Post Your Comments