Latest NewsKeralaNews

ലുലു മാളിനെതിരെ അഡ്വ.ആളൂര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി•ലുലു മാളിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ഇടപ്പള്ളി സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഡ്വ.ബി.എ ആളൂര്‍ മുഖേനയാണ് ഇടപ്പള്ളി സ്വദേശിയും സമീപവാസിയുമായ ഡോക്ടർ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.

ഇറിഗേഷൻ വകുപ്പിന്റെ സ്റ്റോപ്പ്‌ മെമോ കിട്ടിയിട്ടും ലുലുമാളിലേക്ക് കൊച്ചി മെട്രോ റെയിൽ പ്രോജെക്ടിൽ നിന്ന് അനധികൃത സ്കൈ പാസ്സേജ് നിർമാണത്തിന് എതിരെ യാണ് അഡ്വ. ബി. എ ആളൂർ വഴി അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്. ആളൂരിന്‌ വേണ്ടി അഡ്വ. ടോജി കിഴക്കേടന്‍ ഇന്ന് കോടതിയിൽ ഹാജരായി.

90 ശതമാനം അനധികൃത നിർമാണം നടന്നു എന്ന് കോടതിക്കും ബോധ്യമായതിനെ തുടർന്ന് എതിർ പാർട്ടികളോട് ഹാജരാകാൻ അടിയന്തര നോട്ടീസിന് ഹൈകോടതി ഉത്തരവ് ഇട്ടു. ലുലുമാൾ സ്ഥലം കൈയേറി എന്ന വിവാദം നിൽക്കുമ്പോൾ തന്നെ ഈ പുതിയൊരു വിവാദവും ലുലുമാളിന് ഏറെ ബുദ്ധി മുട്ട് ഉണ്ടാക്കാനാണ് സാധ്യത.

തന്റെ കയ്യിൽ കൃത്യമായ രേഖകൾ ഉണ്ടെന്നും താന്‍ ഏതറ്റം വരെ പോകുമെന്നും ഡോക്ടർ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button