നാടിനെ നടുക്കി വീണ്ടും ഒരു മരണം കൂടി. പണമില്ലാത്തതിനാല്‍ ആശുപത്രിക്കാര്‍ ചികിത്സ നിഷേധിച്ചതോടെ കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചത്.
പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. പിതാവിന്റെ മടിയില്‍ കിടന്നാണ് കുട്ടി മരിച്ചത്.
”എന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ എന്റെ മകനെ ചികിത്സിക്കാന്‍ തയ്യാറായില്ല. അവര്‍ പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു”, പിതാവ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം ജില്ലാ കലക്ടറെ സമീപിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments