KeralaLatest NewsNews

ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങി

തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം സുഖോയ്-30ഉം കപ്പൽവേധ മിസൈലായ ഹാർപ്പൂണുമായി ജാഗ്വാറും തിരുവനന്തപുരത്ത് പറന്നിറങ്ങി. രാജ്യത്തെ ഏഴ് വ്യോമസേനാ വിഭാഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണേന്ത്യൻ സമുദ്രാതിർത്തി, കിഴക്ക് മലാക്ക കടലിടുക്ക് വരെയുള്ള ഭാഗങ്ങളിൽ ഇന്ത്യൻ സുരക്ഷാതാവളങ്ങളിലെ സംവിധാനങ്ങളും പ്രതിരോധപ്രക്രിയകളും വിലയിരുത്തി.

യുദ്ധവിമാനങ്ങൾക്ക് പുറമെ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ഫ്ളൈറ്റ് റീഫ്യൂലിംഗ് എയർ ക്രാഫ്റ്റുകളും പരിപാടിയിൽ പങ്കെടുത്തു. 2013 ൽ അയേൺഫിസ്റ്റ് വ്യോമാഭ്യാസത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വിപുലമായ വ്യോമസുരക്ഷാ അവലോകനം നടന്നത്. അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന വമ്പിച്ച വ്യോമസുരക്ഷാ വിലയിരുത്തലായ ഗഗൻ ശക്തി 2018 ഇന്നലെ പൂർത്തിയാക്കി. തിരുവനന്തപുരവും ആൻഡമാനും കേന്ദ്രീകരിച്ചായിരുന്നു അഭ്യാസം. കാര്യക്ഷമത പുനരവലോകനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button