Latest NewsNewsInternational

ഇവളാണ് പെണ്ണ്, ഭര്‍ത്താവിനെ കൂടാതെ ഒരു പ്രതിശ്രുത വരനും രണ്ട് കാമുകന്മാരും

പോളിയാമറി പ്രണയരീതി കേരളത്തിലടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമാകുന്നു എന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തതകള്‍ പറഞ്ഞത്. പരസ്പര സമ്മതത്തോടെ ഒന്നിലധികം പേരെ പ്രണയിക്കുന്നതാണ് പോളിയമറി. ഇത്തരത്തില്‍ രണ്ട് പേരുടെ കാര്യമാണ് പറഞ്ഞു വരുന്നത്. 44 കാരിയായ സ്ത്രീക്ക് ഭര്‍ത്താവുണ്ട് കൂടാതെ ഒരു പ്രതിശ്രുത വരനും രണ്ട് കാമുകന്മാരുമുണ്ട്.

തന്റെ 29-ാം വയസിലാണ് അധ്യാപികയായിരുന്ന ഇവര്‍ പൊളിയാമറി ജീവിതം ആരംഭിക്കുന്നത്. തനിക്ക് നിരവധി കാമുകന്മാര്‍ ഉണ്ടായിരുന്നതായി ഇവര്‍ പറയുന്നു. ഒരാളില്‍ കൂടുതല്‍ പങ്കാളികള്‍ ഒരിക്കലും തെറ്റായി തോന്നിയില്ല. വിവാഹിതയായതിന് ശേഷം ഭര്‍ത്താവിനൊപ്പം സന്തോഷകരമായ ജീവിതമായിരുന്നു.

ആ സമയമാണ് ശരിക്കും ഒരു പങ്കാളി മാത്രം എന്നത് എന്തിന് അംഗീകരിക്കുന്നു എന്ന ചോദ്യം മനസില്‍ ഉയര്‍ന്നത്. ഭര്‍ത്താവിനെ കൂടാതെ മറ്റുള്ളവരോടും ഇതേ ഫീലിംഗ് തോന്നി തുടങ്ങി. എന്നാല്‍ ഭര്‍ത്താവ് ഉള്ളപ്പോള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ കുറ്റബോധം തോന്നി. എന്നാല്‍ പിന്നീട് മറ്റൊരാളെ കണ്ടുമുട്ടി അയാളുമായി താന്‍ പ്രണയത്തിലായെന്നും സ്ത്രീ പറയുന്നു.

ഭര്‍ത്താവ് തന്റെ പോളിയമറി സ്വഭാവം അറിഞ്ഞപ്പോള്‍ എതിര്‍പ്പോന്നും പ്രകടിപ്പിച്ചില്ലെന്ന് യുവതി പറയുന്നു. ഇത് അറിയുമ്പോള്‍ ഭകര്‍ത്താവ് എങ്ങനെ പെരുമാറും എന്ന ഭയമായിരുന്നു ഉള്ളിലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഓപ്പണ്‍ റിലേഷന്‍ഷിപ്പിനായി സ്ത്രീ തന്നെ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് പേരും തങ്ങളുടെ പുതിയ പാര്‍ട്ണറെ കണ്ടെത്തിയെന്നും സ്ത്രീ പറയുന്നു.

ഇത്തരത്തില്‍ ഇപ്പോള്‍ സ്ത്രീക്ക് രണ്ട് കാമുകന്മാരും ഒരു പ്‌രതിശ്രുത വരവനും ഭര്ഡത്താവുമുണ്ട്. ഇവര്‍ എല്ലാവരും സൗഹൃദത്തിലാണെന്നതും ഇക്കാര്യങ്ങള്‍ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും അറിയാം എന്നതും വസ്തുതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button