ഹരിയാന: പെൺകുട്ടികളെ വഴിതെറ്റിക്കുന്നത് എന്താണ് ? ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതു ഒളിച്ചോട്ടം വര്‍ധിപ്പിക്കാൻ കാരണമാകുമെന്നാണ് ഹരിയനായിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂര്‍ എന്ന ഗ്രാമം വിശ്വസിക്കുന്നത്. അതിനാൽ ഈ ഗ്രാമത്തിൽ സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് പഞ്ചായത് നിരോധിച്ചു. ഗ്രാമത്തില്‍ പെണ്‍കുട്ടിളെ ജീന്‍സ് ധരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്‍ നിര്‍ത്തി അതു നിരോധിച്ചിട്ടുണ്ടെന്നും ഗ്രാമത്തലവന് സര്‍പാഞ്ച് പ്രേം സിംഗ് പറയുന്നു.
ഈ നിയമത്തിനോട് സ്ത്രീകൾക്ക് കടുത്ത വിയോജിപ്പാണുള്ളത്. എന്നാൽ ഇത്തരമൊരു നിയമം വന്നതിന് ശേഷം ഗ്രാമത്തിലെ പെൺകുട്ടികളുടെ ഒളിച്ചോട്ടം കുറഞ്ഞിട്ടുണ്ടെന്നും ഗ്രാമത്തിലെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതായും സിംഗ് വ്യക്തമാക്കി.
Post Your Comments