ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരള്‍ വഹിക്കുന്ന പ്രധാന ജോലികള്‍. എന്നാല്‍ കരളിന്‍റെ പ്രവര്‍ത്തനം തടസപെട്ടാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി നടക്കാതെ വരികയും ഗുരുതരമായ രോഗങ്ങളിലേക്കും, അനാരോഗ്യത്തിലേക്കും ആയിരിക്കും നിങ്ങളെ തള്ളിവിടുക. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം.
അതിനാൽ തുടക്കത്തിലേ കരളിന്റെ അനാരോഗ്യം സംബന്ധിച്ച സൂചനകൾ മനസിലാക്കി ചികിത്സ തേടിയാൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാം. ഇനി ചുവടെ പറയുന്ന അഞ്ചു ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുക
- ശരീരത്തിലെ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറുന്നത് മഞ്ഞപ്പിത്തം എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണമാണ്. കരളിന്‍റെ അനാരോഗ്യം കാരണമാണ് ഇത് സംഭവിക്കുന്നത്. പരിധിയില്‍ അധികം ബിലിറൂബിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് മഞ്ഞനിറം ഉണ്ടാകുന്നത്. കരളിൽ ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ പിടിപെടുമ്പോഴും ഇത്തരം പ്രശ്നം കാണപ്പെടുന്നു.
- ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടുന്നത് കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുന്നതിന്റെ സൂചനയാണ്. മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ചിലപ്പോള്‍ കടും ചുവപ്പ് നിറത്തിലും മൂത്രം കാണപ്പെടും. മഞ്ഞപ്പിത്തത്തിന്റെയോ കരള്‍രോഗത്തിന്റെയോ ലക്ഷണമായി വേണം ഇതിനെ കാണാൻ.
- ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിൽ കരളിന് അസുഖം ബാധിച്ചിട്ടുണ്ട് എന്ന സൂചനയാണ് നൽകുന്നത്.
- കരള്‍രോഗം കാരണമായിരിക്കും ശരീരത്തില്‍ എവിടെയെങ്കിലും ചെറിയ മുറിവ് ഉണ്ടായാല്‍ നിലയ്‌ക്കാതെ രക്തം വരുന്നത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നതാണ് കാരണം.
- ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാണ്. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുമ്പോഴാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.
Also read ; ഈ സ്ഥലത്ത്” നിന്നും ആളുകള്‍ തൊഴില്‍ വിട്ടു പോകുന്നതിനു കാരണം!
Post Your Comments