![Al-Gharafa QATAR](/wp-content/uploads/2018/04/Al-Gharafa-QATAR.png)
ദോഹ ; ഖത്തറിലെ അൽ ഗരാഫ സ്ട്രീറ്റിൽ നാളെ മുതൽ സെപ്റ്റംബർ 30 വരെ ഗതാഗത നിയന്ത്രണം. ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായി ഗരാഫയിൽ നിർമിക്കുന്ന അടിപ്പാതയുടെ പണികൾ പൂർത്തിയാക്കുന്നതിനാൽ കുറച്ചുദൂരത്തേക്കായിരിക്കും വാഹനഗതാഗതം നിയന്ത്രിക്കുകയെന്ന് അഷ്ഗാൽ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി താനി ബിൻ ജാസിം സ്ട്രീറ്റ് സിഗ്നൽ മുതൽ അൽ ഹസം സ്ട്രീറ്റ് സിഗ്നൽ വരെ നിലവിലുള്ള മൂന്നുവരി പാതകൾ രണ്ടാക്കി ചുരുക്കുകയും, പരമാവധി വേഗം 50 കിലോമീറ്ററാക്കി കുറയ്ക്കുകയുമാണ് ചെയ്യുന്നത്.
Also read ;ബഹ്റൈനിൽ ഭൂചലനം ; രേഖപ്പെടുത്തിയത് 5.7 തീവ്രത
Post Your Comments