തൃശൂര്‍: കേരളത്തിന്റെ സാംസ്കാരിക നാഗരിയ്ക്ക് ഇനി പൂരക്കാലം. തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ആര്‍പ്പു വിളികളോടെ ദേശക്കാരാണ് കൊടിയേറ്റുക. രാവിലെ 11.30ന് തിരുവമ്പാടി ക്ഷേത്രത്തില്‍ ആദ്യം കൊടിയേറ്റും. താഴത്ത് പുരക്കല്‍ സുന്ദരന്‍ ആശാരി ചെത്തിമിനുക്കിയ കവുങ്ങിലാണ് കൊടി ഉയരുക. ഉച്ചക്ക് മൂന്നോടെ ഒരാനപ്പുറത്ത് എഴുന്നളിപ്പുണ്ടാവും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന് തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന് തിടമ്പേറ്റും. നായ്ക്കനാലില്‍ എത്തുന്നതോടെ പാണ്ടിമേളം തുടങ്ങും. ശ്രീമൂലസ്ഥാനത്ത് എഴുന്നള്ളിപ്പ്
സമാപിക്കുന്നതോടെ ചെറിയ വെടിക്കെട്ട് നടക്കും.
also read:തൃശൂര്‍ പൂരം; വെടിക്കെട്ട് നടത്തുന്നതിനെ കുറിച്ചുള്ള പുതിയ തീരുമാനം ഇങ്ങനെ
പാറമേക്കാവില്‍ രാവിലെ 12.15നാണ് കൊടിയേറ്റ്. ചെമ്പിൽ നീലകണ്ഠനാശാരിയുടെ മകന് കുട്ടന് ആശാരിക്കാണ് കൊടിമരം മിനുക്കാനുള്ള അവകാശം. കൊടിേയറ്റിനുശേഷം അഞ്ച് ആനകേളാടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. പാറമേക്കാവ് പത്മനാഭന് തിടമ്പേറ്റും.
Post Your Comments