പാലക്കാട്: അപകടകരമായ ബൈക്ക് ഗെയിമില്‍ പങ്കെടുക്കാന്‍ ഒറ്റപ്പാലത്തു നിന്ന് പൂനെയിലേക്ക് പോയ കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. മിഥുന്‍ ഘോഷാ(20)ണ് കര്‍ണാടകയില്‍ ചത്രദുര്‍ഗയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഒറ്റപ്പാലം പാലപ്പുറം ‘സമത’യില്‍ എം.സുഗതന്‍ എസ്.പ്രിയ ദമ്പതികളുടെ മകനാണ് മിഥുന്‍.
കര്‍ണാടകയില്‍ ലോറിയില്‍ ബൈക്കിടിച്ച് മിഥുന്‍ മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ‘സാഡില്‍ സോര്‍ ചാലഞ്ച് 1000’ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനിടെയാണു മരണമെന്നാണു ബന്ധുക്കളുടെ നിഗമനം. വീട്ടില്‍ നിന്ന് ചാലഞ്ചിനെ സംബന്ധിച്ച പോസ്റ്ററുകളും ചില റൂട്ട് മാപ്പുകളും ബന്ധുക്കള്‍ക്കു ലഭിച്ചു.
also read: ബൈക്ക് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപി
24 മണിക്കൂറില്‍ 1624 കിലോമീറ്റര്‍ ബൈക്കില്‍ താണ്ടുക എന്നതായിരുന്നു മിഥുന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വൈകുന്നേരം കോയമ്പത്തൂരിലേക്ക് പോകുന്നു എന്നും പറഞ്ഞാണ് മ്ഥുന്‍ വീട് വിട്ടിറങ്ങിയത്. പാമ്പാടി നെഹ്‌റു കോളജിലെ അവസാനവര്‍ഷ ഓട്ടമൊബീല്‍ വിദ്യാര്‍ഥിയാണു മിഥുന്‍.
Post Your Comments