കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ കുടുംബം പ്രദേശിക സിപിഎം നതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്ത്. ശ്രീജിത്തിനെ കൈകാര്യം ചെയ്യണമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും ക്രൂര മര്‍ദ്ദനം സിപിഎം നിര്‍ദ്ദേശിച്ച ശ്രീജിത്തെന്ന ധാരണയിലാണെന്നും ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത് ആരോപിച്ചു. എന്നാാല്‍ സിപിഎം നിര്‍ദ്ദേശിച്ചിരുന്നത് തുളസീദാസ് എന്ന ശ്രീജിത്തിനെയായിരുന്നെന്നും അത് തന്റെ അനിയനല്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
അതേസമയം ശീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മൂന്ന് ആര്‍ടിഎഫുകാര്‍ അറസ്റ്റിലായിരുന്നു. എസ്പിയുടെ സെപഷ്യല്‍ സ്‌ക്വാഡിലുള്ളവരാണ് അറസ്റ്റിലായത്. സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണസംഘം പറഞ്ഞു. സിഐ എസ്‌ഐ അടക്കം കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ശ്രീജിത്തിന്റെ അമ്മയുംഅറസ്റ്റ് മൂന്നുപേരില്‍ ഒതുങ്ങരുതെന്ന് സഹോദരനും പ്രതികരിച്ചു.
അറസ്റ്റിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഐജി ശ്രീജിത്ത് വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികളെന്നും ഐജി ശ്രീജിത്ത് വ്യക്തമാക്കി.
അതേസമയം താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന് അറസ്റ്റിലായ സന്തോഷിന്റെ ബന്ധു ആരോപിച്ചു. ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും ഇപ്പോഴത്തെ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാവില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് പ്രതികരിച്ചു.
Post Your Comments