തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ ഷംനയെ കാണാതായ സംഭവം വഴിത്തിരിവില്‍. പെണ്‍കുട്ടി ചെന്നൈ മെയിലില്‍ കയറിയതായി പോലീസ് സ്ഥിരീകരിച്ചു. എറണാകുളത്ത് എത്തിയപ്പോള്‍ ഷംനയെ കണ്ടതായി ടി.ടി.ഇ പോലീസിനെ അറിയിച്ചു. ആലപ്പുഴയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ഇറങ്ങിയതായും ടിടിഇയുടെ മൊഴിയില്‍ പറയുന്നു. ഇതോടെ തിരച്ചില്‍ ആലപ്പുഴയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഷംനയെകണ്ടെത്താന്‍വേണ്ടി പരസ്യവും പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിനിടെ ഇവരുടെ പ്രസവതിയതി അടുത്തോ എന്നും പോലീസിന് സംശയമുണ്ട്. പ്രസവ തിയതി അടുത്തെന്ന് ഷംന തന്നെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിറ്റാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പ്രസവത്തിനു മുന്നോടിയായുള്ള പരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് 21 കാരിയായ ഷംനയുടെ തിരോധാനം. 5.30 നു ഒരു സ്ത്രീയുടെ ഫോണിലേയ്ക്ക് ഒരു വിളി എത്തി ഞാന്‍ സേഫ് ആണ്. പേടിക്കേണ്ട എന്നും പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് 6.10 ന് കോട്ടയം ഏറ്റൂമാനൂര്‍ ടവറിലും രാത്രി 7.40 ന് എറണാകുളം നോര്‍ത്തിലും ഉള്ളതായി മൊബൈല്‍ ടവര്‍ സൂചിപ്പിച്ചു.
ഫോണ്‍ കൂടെക്കൂടെ ഓഫാക്കുന്നുണ്ട്. ഗര്‍ഭിണിയായതിനാല്‍ ആരെങ്കിലും സഹായിയായി ഷംനയ്‌ക്കൊപ്പമുണ്ടെന്നു പോലീസ് കരുതുന്നു. കാണാതായ വേളയില്‍ രണ്ട് സ്വര്‍ണ മോതിരവും സ്വര്‍ണ മാലയും ഇവര്‍ അണിഞ്ഞിരുന്നു.ഇതിനിടെ അപ്രത്യക്ഷയായ പൂര്‍ണഗര്‍ഭിണി വെല്ലൂരിലുണ്ടെന്നു പ്രത്യേക സംഘത്തിന് വിവരം ലഭിച്ചു. എങ്കിലും ഷംനയെവിടെ എന്ന ആശങ്കയിലാണ് ബന്ധുക്കളും പോലീസും.
Post Your Comments