ന്യൂഡല്‍ഹി: ഇനി ആഭ്യന്തര വിമാനങ്ങളിലെ യാത്ര കൂടുതൽ സൗകര്യപ്രദമാകും. യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കും. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളും.ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നടക്കം എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. എന്നാൽ യാത്രയ്ക്കിടെ ഫോൺ വിളിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
also read:എയര്‍ ഇന്ത്യ വിമാനത്തിന്റെ ഈ ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പണം നൽകണം
യാതക്കാർക്ക് സൗജന്യമായി ഡാറ്റാ സേവനങ്ങള്‍ നൽകാനാണ് വിമാനകമ്പനികൾ ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു പ്രത്യേക ടെലികോം സേവനദാതാവുമായി വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് കരാറിൽ ഒപ്പിടും. ഡാറ്റ, വോയിസ്, വീഡിയോ സേവനങ്ങള്‍ സംബന്ധിച്ച് വകുപ്പ് കഴിഞ്ഞ ഓഗസ്റ്റിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അനുമതി തേടിയിരുന്നു.
Post Your Comments