ജിദ്ദ: സൗദിയില്‍ മലയാളിക്ക് കുത്തേറ്റ സംഭവത്തില്‍ ദുരൂഹതയേറുന്നു. റിയാദിലെ ബത്തയിലാണ് കണ്ണൂര്‍ വടക്കുമ്പാട് സ്വദേശി റിജേഷിന് കുത്തേറ്റത്. സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ ചേര്‍ന്ന് റിജേഷിന്റെ തലയില്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. റിജേഷിനെ ഒന്നിലധികം തവണ കുത്തിയെങ്കിലും നെറ്റിയില്‍ മാത്രമേ മുറിവ് ഉണ്ടായിട്ടുള്ളൂ. ആശുപത്രിയില്‍ ചികിത്സ നേടിയ റിജേഷ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കിയോസ് എക്സികുട്ടീവ് അംഗമായ റിജേഷ് താമസ സ്ഥലത്ത് നിന്ന് വാഹനത്തില്‍ കയറുന്നതിനിടയിലായിരുന്നു ആക്രമണം. രണ്ടു മൊബൈലുകളും. ലാപ്ടോപ്പും, വീടിന്റെയും വാഹനത്തിന്റെയും താക്കോല്‍ കൂട്ടവും കൈക്കലാക്കിയ അക്രമികള്‍ പണം ആവശ്യപ്പെട്ടു. കൈവശം പണമില്ലന്ന് പറഞ്ഞതോടെ മുഖം ലക്ഷ്യമാക്കി കുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments