ന്യൂഡല്‍ഹി: മക്ക മസിജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ വിധിയെഴുതിയ ശേഷം രാജി വയ്ച്ച ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതി ജഡ്ജി കെ.വീരേന്ദര്‍ റെഡ്ഢിയുടെ നടപടിയെ ആന്ധ്ര -തെലങ്കാന ഹൈക്കോടി തള്ളി. തല്‍സ്ഥാനത്തു എത്രയും വേഗം തിരികെ പ്രവേശിക്കുവാനും ഹൈക്കോടതി ജഡ്ജിയോട് ആവശ്യപ്പെട്ടു. തെളിവുകളുടെ അഭാവത്തില്‍ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വാമി അസീമാനന്ദ് ഉള്‍പ്പടെയുള്ള അഞ്ചു പേരെ കോടതി വെറുതേ വിട്ടിരുന്നു. എന്നാല്‍ വിധി പറഞ്ഞ് മണിക്കൂറുകള്‍ക്കുളളിലാണ് വിധി പറഞ്ഞ ജഡ്ജി രാജിവയ്ച്ചത്.
കാരണം വ്യക്തിപരമാണെന്നാണ് ജഡ്ജി വ്യക്തമാക്കിയത്. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും സന്യാസിയുമായ സ്വാമി അസീമാനന്ദ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. 2007 മെയ് 18 ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments