Latest NewsIndiaNews

ഭാര്യയെ കമന്റടിച്ച ട്രക്ക് ഡ്രൈവറെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു

മുംബൈ: ഭാര്യയെ കമന്റടിക്കുകയും അവരുടെ ഇരുചക്ര വാഹനം കടന്നുപോകുന്നത് തടയുകയും ചെയ്ത ട്രക്ക് ഡ്രൈവറെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ പല്‍ഘട്ടില്‍ ഭിവാണ്ടി-മനോര്‍ ദേശീയപാതയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഹരേന്ദ്ര സിങ് (48) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

യുവതിയെ അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് കമന്റടിക്കുക മാത്രമല്ല, സ്‌കൂട്ടറില്‍ പോയ അവരുടെ വഴി മുടക്കുകയും തന്റെ ട്രക്കിനെ മറികടക്കുന്നത് തടയുകയും ചെയ്തു. ഡ്രൈവറുടെ ശല്യം സഹിക്കാതെ വന്നതോടെ അവര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഭര്‍ത്താവ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വന്ന് ഡ്രൈവറെ പിന്തുടര്‍ന്ന് പിടികൂടുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. വഴക്കിനിടെ ഇഷ്ടിക വച്ച് സിംഗിന്റെ തലയില്‍ ഇടിച്ചതാണ് മരണത്തില്‍ കലാശിച്ചത്. സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഭര്‍ത്താവ് കിരന്‍ ഭോയിര്‍, സുഹൃത്തുക്കളായ ജയേഷ് പട്ടീല്‍, ദേവേന്ദ്ര പട്ടീല്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി ഈ മാസം 21 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button