12 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയിട്ട് അഞ്ച് ദിവസം പിന്നിട്ട ശേഷം കണ്ടെത്താനായില്ല. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രദേശ വാസികള്‍ തന്നെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. പാക്കിസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയെ കണ്ടെത്താനാവാതെ വന്നതോടെ ഹൈന്ദവ കുടുംബംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
യാസ്മാന് ടെഹ്സിലുള്ള ന്യൂനപക്ഷ ഹിന്ദു കുടുംബങ്ങളാണ് പെണ്‍കുട്ടിയെ കണ്ടെത്താത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കുട്ടിയുടെ പിതാവ് ഹരി ചന്ദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അട്ട മുഹമ്മദ്, സാഗിര്‍ അഹമ്മദ്, വാസിര്‍ ബിബി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
24 മണിക്കൂര്‍ കൂടി കുട്ടി തിരിച്ചുവരുന്നതിനായി കാത്തിരിക്കണമെന്ന് ഹിന്ദു സമുദായത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് വക്താവ് അറിയിച്ചു.
Post Your Comments