Latest NewsIndiaNews

ജൈന സന്യാസി ആകാനൊരുങ്ങി 12 കാരന്‍; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്

സൂറത്ത്: ജൈന സന്യാസി ആകാനൊരുങ്ങുകയാണ് സൂറത്ത് സ്വദേശിയായ ഭവ്യ ഷാ എന്ന 12കാരന്‍. ഇന്നാണ് ഭവ്യ ജൈന സന്യാസം സ്വീകരിക്കുന്നത്. വൈകാരിക ബന്ധങ്ങളും സുഖലോലുപതയും ഉപേക്ഷിച്ചാണ് ചെറുപ്രായത്തില്‍ തന്നെ ഭവ്യ ഷാ ജൈന സന്യാസിയാകുന്നത്. ഭവ്യയുടെ തീരുമാനത്തെ പിന്തുണച്ച് കുടുംബവും കൂടെയുണ്ട്. ഇന്ന് നടക്കുന്ന ദീക്ഷ സ്വീകരിക്കുന്ന ചടങ്ങ് ആഘോഷമാക്കുകയാണ് ഭവ്യയുടെ കുടുംബം. 400-450 ജൈന സന്യാസികളുടെയും 7000 പേരുടെയും മുന്നില്‍ വെച്ചാകും ഭവ്യ ദീക്ഷ സ്വീകരിക്കുക.

jain boy to become monk

‘ദൈവം കാണിച്ചുതന്ന സത്യപാത തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്”, ഭവ്യ ഷാ പറഞ്ഞു. ഇതാണ് സത്യത്തിന്റെ പാതയെന്ന് എന്റെ അച്ഛനും അമ്മയുമാണ് എന്നെ പഠിപ്പിച്ചത്. അച്ഛനെയും അമ്മയെയും വരെ ഉപേക്ഷിച്ചാണ് ഞാന്‍ സത്യത്തിന്റെ പാതയിലേക്ക് പോകുന്നത്. ഭാവിയില്‍ അവരും എന്റെ പാതയില്‍ വരും- ഭവ്യ കൂട്ടിച്ചേര്‍ത്തു.

jain boy to become monk

രത്ന വ്യാപാരിയായ ദിപേഷ് ഷായാണ് ഭവ്യയുടെ പിതാവ്. ഭവ്യ ദീക്ഷ സ്വീകരിക്കുന്നതില്‍ കുടുംബം വളരെയധികം സന്തുഷ്ടരാണെന്ന് പിതാവ് പറഞ്ഞു. മകന്‍ ദീക്ഷ സ്വീകരിക്കുന്നതില്‍ സങ്കടമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പിതാവിന്റെ മറുപടി. നാല് വര്‍ഷം മുമ്പ് ഇവരുടെ മകളും 12ാമത്തെ വയസില്‍ ദീക്ഷ സ്വീകരിച്ചിരുന്നു.

shortlink

Post Your Comments


Back to top button