കോഴിക്കോട്: ജമ്മു കാശ്മീരില്‍ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ദുരന്തം വർഗീയവൽക്കരിച്ചു സോഷ്യല്‍ മീഡിയയിലെ പ്രതിഷേധ ആഹ്വാനത്തിന്റെ മറവില്‍ ഹര്‍ത്താല്‍ നടത്തിയും അക്രമം നടത്തിയിട്ടും മതിയാവാതെ തീവ്രവാദ സംഘടനകൾ. നിരപരാധികളടക്കം രണ്ടായിരത്തോളംപേരെ കേസില്കുടുക്കുകയും സംസ്ഥാനത്ത് വലിയ തോതില്‍ സാമുദായിക സ്പർദ്ധ സൃഷ്ടിക്കുകയും ചെയ്ത ഹര്‍ത്താലിനുശേഷം ഇന്ന് വീണ്ടും തെരുവിലിറങ്ങാനാണ് ഇവരുടെ ആഹ്വാനം. സംഘര്‍ഷങ്ങള്‍ വ്യാപകമാകുമെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇതോടെ പോലീസും കനത്ത ജാഗ്രതയിലാണ്. സംഘര്‍ഷങ്ങള്‍ വ്യാപകമാകുമെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ അവധിയിലുള്ള പൊലീസുകാരെ തിരികെ വിളിക്കുകയും ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് വാട്സ്ആപ്പുകളിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായിരുന്നു. അജ്ഞാത സന്ദേശം വ്യാപകമായി പ്രചരിക്കുകയും ഇതേ തുടര്‍ന്ന് കേരളത്തില്‍ പലഭാഗങ്ങളിലും തെരുവിലിറങ്ങിയ യുവാക്കള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു.
നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തുരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ആദ്യം കോഴിക്കോട് നഗരപരിധിയില്‍ മാത്രമുണ്ടായിരുന്ന നിരോധനാജ്ഞ രാത്രിയോടെ കോഴിക്കോട് ജില്ലമൊത്തം വ്യാപിപ്പിച്ചതായി കമ്മീഷണര്‍ അറിയിക്കുകയായിരുന്നു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരംമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. അക്രമം കാട്ടുന്നവരോട് യാതൊരു ദാക്ഷ്യണ്യവും വേണ്ടെന്ന കര്‍ശന നിര്‍ദ്ദേശമാണ് പൊലീസിന്റെ മുകള്‍തട്ടില്‍നിന്ന് പോയിട്ടുള്ളത്. രാജ്യത്തിനെതിരെ കലാപം നടത്തിയത് അടക്കമുള്ള വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുക്കുക.
ശക്തമായ വകുപ്പുകള്‍ എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പരിഭ്രാന്തിയോ പരത്തുന്ന ക്ളിപ് ശ്രദ്ധയില്‍പെട്ടാന്‍ ഉടന്‍ സ്ക്രീന്‍ ഷോട്ട് സഹിതം സൈബര്‍ സെല്ലില്‍ പരാതിപ്പെടണമെന്നും ജില്ലാ പൊലീസ് മോധാവി അറിയിച്ചിട്ടുണ്ട്. പൊതുസമ്മേളനങ്ങള്‍,മാര്‍ച്ചുകള്‍,റാലികള്‍ എന്നത് നടത്തുന്നത് ഇതോടെ നിരോധിച്ചിട്ടുണ്ട്. മതവികാരം ആളിക്കത്തിക്കുന്നതും സ്പര്‍ധയുണ്ടാക്കുന്നതുമായ ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഐജി ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുമായി ഡിജിപി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. വരാപ്പുഴ കസ്റ്റഡി മരണം ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തുണ്ടായ ക്രമാസമാധന പ്രശ്നങ്ങള്‍ എന്നിവയുടെ പശ്ചാത്തലതിത്താണ് ഡിജിപി ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നത്.
Post Your Comments