ന്യൂഡൽഹി: അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയിൽ പത്ത് വിമാനസർവീസ് നടത്താനാണ് തീരുമാനം. ഏപ്രിൽ 18മുതൽ മെയ് 30 വരെ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേനെ സർവീസുകൾ ഉണ്ടാകും. ബുധനാഴ്ചകളിൽ കൂടുതൽ സർവീസ് അനുവദിക്കും.
വൈകുന്നേരം 4മണിക്ക് അബുദാബിയിൽ നിന്ന് തിരിക്കുന്ന വിമാനം രാത്രി 9.35 യോടെ കൊച്ചിയിലെത്തും. 12.30 യോടെ വിമാനം അബുദാബിയിലേയ്ക്ക് തിരികെ പറക്കും. ജൂൺ 1മുതൽ വിമാനസർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. വ്യാഴം ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് ഉച്ചയ്ക്ക് 1.15നാണ് കൊച്ചിയിലേക്ക് സർവീസ് ഉള്ളത്. വൈകുന്നേരം 6.50ഓടെ വിമാനം കൊച്ചിയിലെത്തും.
ALSO READ:എയർ ഇന്ത്യയുടെ പുതിയ സർവീസ് പാരയാകുന്നുവെന്ന് ഇസ്രായേൽ വിമാനക്കമ്പനി
കൂടാതെ ജൂൺ 2ന് തമിഴ്നാടുമായി ബന്ധിപ്പിച്ചും എയർഇന്ത്യ സർവീസ് നടത്തുന്നുണ്ട്. എയർഇന്ത്യയുടെ പുതിയ സർവീസുകളിൽ മലയാളികളും ഏറെ സന്തോഷത്തിലാണ്. കുട്ടികൾക്ക് ഒരു ബാഗ് അധികം കൊണ്ടുവരാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments