യുഎഇ: യുഎഇയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ കപ്പലില്‍ അകപ്പെട്ടിരിക്കുകയാണ് 16 നാവികര്‍. ഇതില്‍ 15 ഇന്ത്യന്‍ നാവികരും ഒരു പാക്കിസ്ഥാനി നാവികനുമാണുള്ളത്. ഒരു വര്‍ഷമായി കപ്പലില്‍ പെട്ടിരിക്കുകയാണ് ഇവര്‍. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കപ്പല്‍ ഉടമകളുടെ കൈവശമാണ്.
എംടി സോയ1 എന്ന കപ്പലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കഴിയുകയാണിവര്‍. മാസങ്ങളായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല. പനാമയുടെ കൊടിയാണ് കപ്പലില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഒന്നിനാണ് ഇവരുടെ പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും കപ്പല്‍ ഉടമകള്‍ വാങ്ങി എടുക്കുന്നത്. ഇതുവരെ അത് തിരികെ കൊടുത്തിട്ടില്ല.
also read: ഭിക്ഷാടനം നിരോധിച്ച് യുഎഇ, തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ
തങ്ങള്‍ അകപ്പെട്ട വിവരം കമ്പനി മാനേജ്‌മെന്റിനെയും കപ്പല്‍ ഉടമകളെയും പല പ്രാവശ്യം അറിയിച്ചു. എന്നാല്‍ യാതൊരു പ്രതികരണവും ഉണ്ടായില്ല. എന്ന് ശമ്പളം കൊടുക്കുമെന്ന് പോലും അവര്‍ പറഞ്ഞില്ല. പോര്‍ട്ട് ഫീസും സാലറിയും ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നിരന്തരം മെയില്‍ അയച്ചു എന്നാല്‍ യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് കപ്പലിലെ ക്യാപ്റ്റന്‍ ആനന്ത് പറഞ്ഞു.
Post Your Comments