മറൈന്‍ ബയോളജിസ്റ്റ് ആയ യുവതി തന്റെ ശരീരം വില്‍ക്കുകയാണ്. മാത്രമല്ല ഇത് നിയമ വിരുദ്ധമാണെന്ന് അറിയാമെങ്കിലും വേറെ വഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല വേശ്യാലയം നടത്താന്‍ പോലീസിനോട് അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
18 ലക്ഷത്തില്‍ അധികം വരുന്ന തന്റെ വിദ്യാര്‍ത്ഥികളുടെ കടം വീട്ടാനായിട്ടാണ് ഇവര്‍ ശരീരം വില്ക്കാന് തയ്യാറായത്. ഇതിന് മുമ്പ് താന്‍ ജോലി ചെയ്തിരുന്നത് ഒരു പെട്രോള്‍ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. അന്ന് തനിക്ക് ഈ വിദ്യാര്‍ത്ഥികളുടെ കടം വീട്ടാനുള്ള പണം ലഭിക്കുന്നില്ലായിരുന്നു. ഇപ്പോള്‍ തനിക്ക് ആഴ്ചയില്‍ 80000ല്‍ അധികം രൂപയുടെ വരുമാനമുണ്ടെന്നും ലൂയിസ് പറയുന്നു.
താന്‍ ഇത്തരം ജോലി ചെയ്യുന്നതില്‍ യാതൊരു നാണക്കേടും എനിക്ക് തോന്നുന്നില്ല. തന്നെ ആരും ശരിയും തെറ്റും പഠിപ്പിക്കെണ്ടെന്നും ലുയിസ് പറയുന്നു. താന്‍ ലഹരിക്ക് അടിമയാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ അതൊന്നും വിഷയമല്ലെന്നും യുവതി പറയുന്നു.
സാധാരണ ഒരാള്‍ പണം ഉണ്ടാക്കുന്നത് പോലെ പണം ഉണ്ടാക്കാനാണ് താനും ആഗ്രഹിക്കുന്നത്. ഇതാണ് തനിക്ക് യോജിച്ച വഴി എന്ന് അറിഞ്ഞുകൊണ്ടാണ് ഇത് തിരഞ്ഞെടുത്തതെന്നും ലൂയിസ് പറുന്നു.
മറൈന്‍ ബയോളജിയില്‍ ഡിഗ്രി എടുത്തയാളാണ് ലൂയിസ്. ലണ്ടനിലെ വെസ്റ്റ്സിന്സ്റ്ററിലുള്ള രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റിലാണ് ഇവര്‍ ബിസിനസ് നടത്തി വരുന്നത്. ഒരു മണിക്കൂറിന് 6000ല്‍ അധികം രൂപയും അര മണിക്കൂറിന് 3000ല്‍ അധികം രൂപയുമാണ് ചാര്‍ജ്.
തനിക്ക് ചുറ്റിനുമുള്ളവരെ താന്‍ വകവെയ്ക്കുന്നില്ലെന്നും ഈ ജോലിയാണ് തനിക്കിഷ്ടമെന്നും ഇതു തന്നെ താന്‍ ചെയ്യുമെന്നും യുവതി പറയുന്നു.
Post Your Comments