ദുബായ് : യു.എ.ഇയില്‍ ഈ ആഴ്ച മഴ പെയ്തതിനു പിന്നിലുള്ള കാരണം വെളിപ്പെടുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു.എ.ഇയിലെ പല ഭാഗങ്ങളിലും മഴപെയ്തതിനു പിന്നില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി നടത്തിയ ഇരുപതോളം മഴമേഘങ്ങള്‍ സൃഷ്ടിച്ചുള്ള പരീക്ഷണത്തെ തുടര്‍ന്നായിരുന്നു.
എന്നാല്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ യു.എ.ഇയില്‍ മഴ പെയ്യാന്‍ പാടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകന് ഡോ. അഹമ്മദ് അല്‍ ഹബീബ് പറയുന്നത്.
യു.എ.ഇയിലെ അതി കഠിനമായ ചൂടിനെ തടുത്തു നിര്‍ത്താനും യു.എ.ഇ തണുപ്പിക്കാനുമായാണ് മഴമേഘങ്ങളെ സൃഷ്ടിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി മഴപെയ്യിച്ചത്. ഈ പദ്ധതി വളരെ വിജയകരമായിരുന്നുവെന്ന് ഡോ. ഹബീബ് പറഞ്ഞു. ചൊവ്വാഴ്ചയും വളരെ കുറഞ്ഞ തോതില്‍ രാജ്യത്തിലെ ചില പ്രദേശങ്ങളില്‍ മഴ പെയ്യിച്ചിരുന്നു.
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥാനിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments