തിരുവനന്തപുരം: കാശ്മീരിലെ കഠ്വവയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ച നടന്ന കേരള ഹര്‍ത്താലിന്റെ പേരില്‍ പോലീസ് ഭീകരമായ തോതില്‍ ന്യൂനപക്ഷ വേട്ട നടത്തുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സംഘടനകളുടെയും പിന്‍ബലമില്ലാതെയാണ് ഹര്‍ത്താല്‍ നടന്നത്.
read also: കേരളം മത തീവ്രവാദികളുടെ കേന്ദ്രമായി മാറിയതിന്റെ തെളിവാണ് ഹർത്താലെന്ന് ബിജെപി
ഭരണകൂടത്തിന്റെ നയ നിലപാടുകള്‍ക്കെതിരെ ഇത്തരം പ്രക്ഷോഭങ്ങള്‍ പുതിയകാലത്ത് സാധാരണമാണ്. ദേശീയടിസ്ഥാനത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും ഏപ്രില്‍ 1 ന് ദലിത് പ്രശ്‌നത്തില്‍ നടന്ന ഭാരത് ബന്ദും അതിനെ തുടര്‍ന്ന് ഏപ്രില്‍ 9 ന് നടന്ന കേരള ഹര്‍ത്താലും ഇത്തരത്തിലുണ്ടായതാണ്. സംഘ്പരിവാര്‍ ഭീകരതയുടെ പ്രതികരണമായാണ് കേരളത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ച് ഇത്തരമൊരു ഹര്‍ത്താല്‍ രൂപപ്പെടുന്നത്.
ഹര്‍ത്താലില്‍ നിയമ വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നിലവിലുള്ള നിയമങ്ങളനുസരിച്ച തന്നെ പോലീസിന് സമീപിക്കാമെന്നിരിക്കെ വളരെ ദുരുദ്ദേശത്തോടെയാണ് പോലീസ് ന്യൂനപക്ഷ വേട്ട നടത്തുന്നത്. ഇതില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് പോലീസ് ക്ലീയറന്‍സ് നിഷേധിക്കും എന്ന ആഭ്യന്തര വകുപ്പിന്റെ നിലപാടും മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന തരത്തിലുള്ള കേസുകളെടുക്കുന്നതും സംഘ്പരിവാര്‍ സ്വീകിരക്കുന്നതിന് സമാനമായ നിലപാട് കേരളത്തിലെ ഇടതു സര്‍ക്കാരും സ്വീകരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.
അറസ്റ്റും വേട്ടയും വഴി ഗുരുതരുമായ സാമൂഹ്യ ധ്രൂവീകരണം നടത്താന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുകയാണ്. ഇതിന്റെ നേട്ടം സംഘ്പരിവാറിനാണെന്നിരിക്കെ സി.പിഎമ്മും ഇടതുപക്ഷവും അവര്‍ക്കും സംസ്ഥാനത്തിനും ഗുരുതരമായ ദോഷമുണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് അത്യന്തം അപകടകരമാണ്. നിരപാരാധികളായ ചെറുപ്പക്കാരെ വേട്യയാടുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. കേരളത്തെ സംഘ്പരിവാറിന് തീറെഴുതുന്ന സമീപനത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments