KeralaLatest NewsNews

താനൂരിലെ കെ.ആർ ബേക്കറിയിൽ നടന്നത് ഹിന്ദു വിരുദ്ധ ആക്രമണമെന്ന് തെളിവുമായി ചാനൽ

മലപ്പുറം: താനൂരിലെ കെ ആർ ബേക്കറിയിൽ നടന്ന ആക്രമണം ആസൂത്രിതം. തികച്ചും ഹിന്ദു വിരുദ്ധ ആക്രമണമാണ് ഇവിടെ നടന്നതെന്നതിന്റെ വീഡിയോയുമായി ജനം ടി വി രംഗത്ത്. അടഞ്ഞു കിടന്ന ബേക്കറിയുടെ പൂട്ട് തല്ലിത്തകർത്ത അക്രമിസംഘം സിസിടിവിയും തകർത്തു. കടയ്‍ക്കുള്ളിലെ സാധനങ്ങൾ എടുക്കുന്നതും നശിപ്പിക്കുന്നതും ദൃശ്യങ്ങളും വ്യക്തമായി കാണാം.
ഇവര്‍ മേശ തുറന്ന് പണവും മറ്റും കവരാന്‍ ശ്രമിച്ചു.

ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു. സമീപത്ത് പൊലീസ് ഉണ്ടായിരുന്നുവെങ്കിലും ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. ഇരുമ്പുവടികളും മറ്റ് മാരകായുധങ്ങളുമായി ബേക്കറി പൂര്‍ണമായും തല്ലിത്തകര്‍ത്തു. മുപ്പതുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹർത്താലിനിടെ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങൾ തെരഞ്ഞ് പിടിച്ചായിരുന്നു ആക്രമണമെന്നാണ് ബിജെപിയുടെ മുഖ്യ ആരോപണം.

ഇതിനിടെ ഹർത്താലിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി.ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടപടി ഉണ്ടായില്ലെങ്കില്‍ ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുമെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button