കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസുകാർ ഉടൻ അറസ്റ്റിലാവുമെന്നു റിപ്പോർട്ട്. കൂട്ടുപ്രതികളായ ഒന്‍പതു പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഞ്ച് ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ശ്രീജിത്തിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം അറിയാന്‍ ശ്രമിക്കുന്നത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചത് വരാപ്പുഴ എസ്ഐ ദീപക്കാണെന്ന് കൂട്ടുപ്രതികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയാണെന്നുള്ള സംശയം ബലപ്പെട്ടതിനു പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ആളുമാറിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. വരാപ്പുഴ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റതായി ശ്രീജിത്ത് ഡോക്ടറോട് പറഞ്ഞിരുന്നു. അയൽവാസിയുടെ വീട് ആക്രമിക്കുമ്പോൾ ശ്രീജിത്ത് സ്വന്തം വീട്ടിൽ ഉണ്ടായിരുന്നതായും സ്ഥിരീകരിച്ചു.
Post Your Comments