Latest NewsNewsInternational

പാകിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് സഞ്ചാരപരിധി നിശ്ചയിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് ട്രംപ് ഭരണകൂടം സഞ്ചാരപരിധി നിശ്ചയിച്ചു. ഇനി മുതൽ നയതന്ത്രജ്ഞര്‍ക്ക് അവര്‍ താമസിക്കുന്ന നഗരത്തിന്റെ 40 കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. മേയ് ഒന്നു മുതൽ ഇത് നിലവിൽ വരും. അമേരിക്കയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി തോമസ് ഷാനൻ ഇക്കാര്യം വ്യക്തമാക്കിയതായി ഡോണ്‍ ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

Read Also: ശ്രീജിത്തിന്റെ കസ്റ്റഡി മരണം:പോലീസുകാരുടെ അറസ്റ്റ് ഉടൻ.

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കു മേല്‍ ഇസ്ലാമബാദ് സമാനമായ സഞ്ചാരനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഈ തീരുമാനം കൈക്കൊള്ളാൻ പാകിസ്ഥാൻ തീരുമാനിച്ചത്. പാകിസ്ഥാൻ സര്‍ക്കാരിനെ അറിയിച്ചതിനു ശേഷമേ അവര്‍ക്ക് ആ പരിധിയില്‍ കൂടുതല്‍ യാത്ര ചെയ്യാനാകൂവെന്നും ഷാനന്‍ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button