
സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഡപ്പാന്‍കൂത്ത് നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ജീവനക്കാരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷമാണ് ഇവര്‍ പാട്ടും ഡാന്‍സുമായി ആഘോഷമാക്കിയത്. വീഡിയോ വൈറലായതോടെ ഇവര്‍ക്ക് എട്ടിന്റെ പണിയും കിട്ടി.
മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസിലാണ് സംഭവം നടന്നത്. ആഘോഷത്തിന്റെ വീഡിയോകള്‍ വൈറലായതോടെ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെയാണ് നൃത്തം ചവട്ടിയത്. ഇതേ സമയം ഇതില്‍ പങ്കെടുക്കാതെ കസേരയിലിരുന്ന് ജോലി ചെയുന്ന ചിലരെയും ദൃശ്യങ്ങളില്‍ കാണാം. മറ്റു ചിലര്‍ ആഘോഷത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി.
വീഡിയോ വൈറലായി മാറിയതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് അധികാരികള്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് വിവരം.
Post Your Comments